Latest NewsIndia

റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു : പ്രതി പിടിയിൽ

കുട്ടിയെ തോളിലിട്ട് കൂസലില്ലാതെ നടന്നുപോകുന്ന റിങ്കുവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഝാര്‍ഖണ്ഡ്: ടാറ്റനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിച്ച പോലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് മൃതദേഹത്തില്‍ നിന്ന് തലവെട്ടി മാറ്റി ഉപേക്ഷിച്ച ശരീരം അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി കണ്ടെത്തുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ തല ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു യുവാവ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2015 ഏപ്രില്‍ 9ന് ജെംകോ- അസാദ്ബസ്തിയില്‍ നിന്ന് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസില്‍ ഇയാള്‍ രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് അടുത്തകാലത്താണ് പുറത്തിറങ്ങിയത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറ്റവാളിയെ പോലീസ് തിരിച്ചറിഞ്ഞത്.

ഗിരിദ്ധി ജില്ലാ പോലീസ് സ്‌റ്റേഷനിലെ ഹവില്‍ദാറുടെ മകന്‍ റിങ്കുവാണ് അതെന്നു അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെയാണ് വ്യാഴാഴ്ച റിങ്കു എടുത്തുകൊണ്ടു പോയത്. കുട്ടിയെ തോളിലിട്ട് കൂസലില്ലാതെ നടന്നുപോകുന്ന റിങ്കുവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഇതോടെയാണ് റിങ്കുവിനെയും സുഹൃത്ത് കൈലാഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയുടെ തലയില്ലാത്ത ഉടല്‍ ദോബി ഘട്ടിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇവിടെ മൃതദേഹം ഉപേക്ഷിച്ചതായി റിങ്കു പോലീസിനോട് സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കുകള്‍ കണ്ടെത്തിയതോടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.

കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് ഉറപ്പിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ അമ്മയെ പുരുളിയയില്‍ നിന്ന് ടാറ്റനഗറില്‍ എത്തിച്ച എം.ഡി ഷെയ്ഖ് എന്ന മോന്‍ മന്ധലിന്റെ പങ്കിനെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button