Latest NewsIndia

ഉന്നാവോ അപകടം ; കേസ് സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ

ലക്നൗ : ഉന്നാവോ അപകടം സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ ഇന്നലെ അപകടത്തിൽപെട്ടിരുന്നു.കേസിൽ പ്രതിയായ എംഎൽഎ ജയിലയിലാണ്.

കാറിൽ ഇടിച്ച ഇടിച്ച ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചിരുന്നു ഇത് പോലീസ് അന്വേഷിക്കുണ്ട്.ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ അപകടമായാണ് തോന്നുന്നതെന്ന് പോലീസ് പറയുന്നു. ജയിലില്‍ കിടക്കുന്ന എംഎല്‍എയാണ് അപകടത്തിന് പദ്ധതിയിട്ടതെന്ന ആരോപണം ഇതിനോടകം പെൺകുട്ടിയുടെ അമ്മ ഉന്നയിച്ചിട്ടുണ്ട്.

2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലി തേടി ബന്ധുവിനൊപ്പം എം എല്‍ എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എം എല്‍ എ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. യുപി എംഎൽഎയായ സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേസില്‍പ്പെട്ട് ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button