അബുദാബി: അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മൈസേവാ കാർഡിലൂടെ സംഭാവന നൽകാൻ സാധിക്കും. അബുദാബി മേഖലയിലെ ആദ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തി നാവശ്യമായ ധനസമാഹരണം നടത്തുന്നതിനായി പുറത്തിറക്കിയ മൈ സേവാ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്ന് ഇടപാടുകളുടെ ഒരു ശതമാനത്തോളം തുക സംഭാവനയായി ഈടാക്കുന്ന തരത്തിലുള്ളതാണ്. മാസം 2.5 ശതമാനം പലിശയിനത്തിലുള്ള മുഴുവൻ ജീവിതകാലത്തേക്കുമുള്ള സൗജന്യ ക്രെഡിറ്റ് കാർഡ് കൂടിയാണിത്.
മൈസേവാ കാർഡിന്റെ ഓരോ മാസത്തെ ഉപയോഗത്തിനും ഒരു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒരു മാസത്തെ മുഴുവൻ ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുക. കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ക്യാഷ് ബാക്കിന്റെ നൂറ് ശതമാനം വരെ ഇത്തരത്തിൽ സംഭാവന ചെയ്യാം.
യാത്ര ചെയ്യുന്നവർക്ക് ഗുണകരമായ നിരവധി ആനുകൂല്യങ്ങൾ കാർഡ് ലഭ്യമാക്കുന്നുണ്ട്. വിമാനത്താവളത്തിലെ ലോഞ്ചുകളിൽ സൗജന്യ പ്രവേശനം, ക്ലിയർ ട്രിപ്പിൽ 30 ശതമാനം. ബാങ്ക് ആപ്പിൽ മൈ സേവാ കാർഡ് വിവരങ്ങളും ആവശ്യമായ തുകയുടെ വിവരങ്ങളും നൽകിയാൽ രണ്ട് ദിവസത്തിനകം കാർഡിൽ ക്രെഡിറ്റ് ആവും. ഇത് എസ്.എം.എസായി ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യും.
Post Your Comments