ഡല്‍ഹി: തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കവി സച്ചിദാനന്ദന്‍. അസഹിഷ്ണുത വാദത്തെ കൂട്ടുപിടിച്ചും അടൂരിനെ പിന്തുണച്ചും സംസാരിച്ച സച്ചിദാനന്ദന്‍ കേന്ദ്രസര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിച്ചു. ചെഗുവേരയുടെ മകള്‍ അലെന്‍ദ ഗുവേരയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സച്ചിദാനന്ദന്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണുള്ളതെന്നും സച്ചിദാനന്ദന്‍ ആരോപിച്ചു.
അസഹിഷ്ണുതാ വാദികള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും സച്ചിദാനന്ദന്‍ പറഞ്ഞു. എഴുത്തുകാരനെന്ന നിലയില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനവും പൊതുപരിപാടികളില്‍ വെച്ച് നിരന്തരം ശകാരവും കേള്‍ക്കേണ്ടി വരുന്നതായി സച്ചിദാനന്ദന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ വലിയ ആശങ്കയുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Post Your Comments