പാലക്കാട് : റോഡിന്റെ ദുരവസ്ഥയില്‍ പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് പാലക്കാട്ടെ നാട്ടുകാര്‍. പതിനൊന്നു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ മൂന്നു കരാറുകാരാണുള്ളത്. എന്നിട്ടും തകര്‍ന്നു തരിപ്പണമായ റോഡിലൂടെ യാത്ര ചെയ്യുകയാണ് നിസഹായരായ പൊതുജനങ്ങള്‍. പാലക്കാട് പട്ടാമ്പിയില്‍ നിന്ന് പുലാമന്തോളിലേക്ക് പോകുന്ന റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്.
മൂന്നുവര്‍ഷത്തിലേറെയായി പട്ടാമ്പി പുലാമന്തോള്‍ റോഡ് നാടിന് ദുരിതമാണ്. ആകെ പതിനൊന്നു കിലോമീറ്റര്‍ റോഡ് നന്നാക്കാനാണ് സര്‍ക്കാര്‍ സംവിധാനം ഇത്ര പാടുപെടുന്നത്. പട്ടാമ്പിയില്‍ നിന്ന് കൊപ്പം വരെയെത്താമെങ്കിലും പിന്നെ പുലാമന്തോള്‍ കടക്കണമെങ്കില്‍ യാത്രക്കാരുടെ നടുവൊടിയും
യാത്രക്കാരൊക്കെ പരാതി പറഞ്ഞ് മടുത്തു. പരാതിയല്ല ആരോട് സങ്കടം പറയാന്‍..ആര് കേള്‍ക്കാനെന്നാണ് നാട്ടുകാരുെട ചോദ്യം. മൂന്നു കരാറുകാരാണ് പതിനേഴരക്കോടി രൂപയുടെ നിര്‍മാണപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ മഴയെ പഴിക്കുകയാണ് കരാറുകാര്‍. എന്നാല്‍ മഴ കഴിഞ്ഞാലെങ്കിലും റോഡ് പണി നടക്കുമോ എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
Post Your Comments