ബെല്‍ഗ്രേഡ്: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ പ്രമുഖ വ്യവസായി നിമ്മഗദ പ്രസാദ് അറസ്റ്റിലായതായി സൂചന . റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്കിയ പരാതിയിൽ രണ്ടു ദിവസം മുൻപ് സെര്‍ബിയയില്‍ നിന്നും പ്രസാദിനെ ബെല്‍ഗ്രേഡ് പോലീസ് കസ്റ്റഡിയിൽ എടുത്തതായി തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവധിദിനങ്ങള്‍ ആഘോഷിക്കാനായി സെര്‍ബിയയില്‍ എത്തിയ പ്രസാദിന്റെ മോചനത്തിനായി ബന്ധുക്കള്‍ വിദേശകാര്യ വകുപ്പിനെ സമീപിച്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൊഡറേവു – നിസാംപട്നം തുറമുഖ– വ്യാവസായിക ഇടനാഴി പദ്ധതിയില്‍ റാസ് അല്‍ ഖൈമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന കേസിനെ തുടർന്നാണ് നടപടി
Post Your Comments