ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധി എന്ന പേരുകൊണ്ട് തിരിച്ചടി നേരിടുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഒരു സിം കാര്‍ഡ് പോലും ‘രാഹുല്‍ ഗാന്ധി’ക്ക് അനുവദിക്കുന്നില്ല. നിലവില്‍ രാഹുല്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത് സഹോദരന്റെ പേരിലാണ്. ഇന്‍ഡോറിലെ അഖണ്ഡ്നഗറിലാണ് 20 കാരനായ രാഹുല്‍ ഗാന്ധിയുടെ വീട്. താനിപ്പോള്‍ സുഹൃത്തുക്കളുടെ പരിഹാസപാത്രമാണെന്ന് യുവാവ് പറയുന്നു.
ബിസിനസ് സംരഭം തുടങ്ങുന്നതിന് വായ്പയ്ക്കായി ബാങ്കുകള്‍ തോറും അലഞ്ഞെങ്കിലും, രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് ‘രാഹുല്‍ ഗാന്ധി’ എന്ന് കാണുന്നതോടെ അധികൃതര്‍ മടക്കിഅയക്കുകയാണ്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്ന് പറഞ്ഞാണ് പലരുടെയും കളിയാക്കല്‍.ഒരിക്കല്‍ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞു.
രാഹുല്‍ ഗാന്ധി എന്നാണ് ഡല്‍ഹിയില്‍ നിന്നും ഇന്‍ഡോറിലേക്ക് താമസം മാറ്റിയതെന്ന് മാനേജര്‍ ചോദിച്ച് കാള്‍ കട്ട് ചെയ്തെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. പ്രശ്നമായതോടെ പേരുമാറ്റാന്‍ ഒരുങ്ങുകയാണ് യുവാവ്. ഗാന്ധിക്ക് പകരം കുടംബപേരായ മാളവിയ ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും യുവാവ് വ്യക്തമാക്കി.
Post Your Comments