കായംകുളം : തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാര്‍ഥനയ്ക്ക് അനുമതി ലഭിച്ചു. കറ്റാനം കട്ടച്ചിറ സെന്റ്. മേരീസ് പള്ളിയില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാർ തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു.തുടര്‍ന്ന് ഇടവകയിലെ വൈദികരും വിശ്വാസികളും തിങ്കളാഴ്ച രാത്രി പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി.
ജില്ലാ ഭരണകൂടമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘമായാണ് പോലീസ് വിശ്വാസികളെ കയറ്റിവിട്ടത്. കളക്ടര്‍ ഡോ. ആദില അബ്ദുള്ള, സബ് കളക്ടര്‍ കൃഷണ തേജ, ജില്ലാ പോലീസ് മേധാവി കെ.എം ടോമി എന്നിവരും രാത്രിയില്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിച്ചത്.
സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് വിഭാഗം വൈദികരെയും വിശ്വാസികളെയും പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇടവക വികാരിയുടെ ചുമതല സുപ്രീംകോടതി അനുവദിച്ചു നല്കിയ ഓര്‍ത്തഡോക്സ് വികാരി ഫാ ജോണ്‍സ് ഈപ്പന് പള്ളിയില്‍ താമസമാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്ത് വരികെയായിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധം നടന്നു.
പിന്നീട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കായംകുളത്ത് തിങ്കളാഴ്ച രാത്രി അടിയന്തിര യോഗം ചേര്‍ന്നു. ഇവര്‍ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയിലാണ് പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചത്.
Post Your Comments