Latest NewsKerala

ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന ക​ട്ട​ച്ചി​റ പ​ള്ളിയിൽ പ്രാ​ര്‍​ഥ​നയ്​ക്ക് അ​നു​മ​തി

കാ​യം​കു​ളം : ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന ക​ട്ട​ച്ചി​റ പ​ള്ളിയിൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​നും പ്രാ​ര്‍​ഥ​നയ്​ക്ക് അ​നു​മ​തി ലഭിച്ചു. ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ്. മേ​രീ​സ് പ​ള്ളി​യി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി യാ​ക്കോ​ബാ​യ ഓർത്തഡോക്‌സ് വിഭാഗക്കാർ തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു.തു​ട​ര്‍​ന്ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ച്ച്‌ പ്രാ​ര്‍​ത്ഥ​ന ന​ട​ത്തി.

ജി​ല്ലാ ഭ​ര​ണ​കൂ​ടമാണ് അ​നു​മ​തി ന​ല്‍​കിയിരിക്കുന്നത്. ഇ​രു​പ​ത്തി​യ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യാ​ണ് പോ​ലീ​സ് വിശ്വാസികളെ ക​യ​റ്റി​വി​ട്ട​ത്. ക​ള​ക്ട​ര്‍ ഡോ. ​ആ​ദി​ല അ​ബ്ദു​ള്ള, സ​ബ് ക​ള​ക്ട​ര്‍ കൃ​ഷ​ണ തേ​ജ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി എ​ന്നി​വ​രും രാ​ത്രി​യി​ല്‍ പ​ള്ളി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളെ പ​ള്ളി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ ദി​വ​സം ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​യു​ടെ ചു​മ​ത​ല സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചു ന​ല്‍​കി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​കാ​രി ഫാ ​ജോ​ണ്‍​സ് ഈ​പ്പ​ന്‍ പ​ള്ളി​യി​ല്‍ താ​മ​സ​മാ​ക്കു​ക​യും ചെ​യ്തു.​ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം രം​ഗ​ത്ത് വ​രി​കെ​യാ​യി​രു​ന്നു. തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധം നടന്നു.

പിന്നീട് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യം​കു​ള​ത്ത് തിങ്കളാഴ്ച രാ​ത്രി അ​ടി​യ​ന്തി​ര യോ​ഗം ചേ​ര്‍​ന്നു. ഇ​വ​ര്‍ യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. ഈ ​ച​ര്‍​ച്ച​യി​ലാ​ണ് പ്രാ​ര്‍​ത്ഥ​ന​യ്ക്ക് പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button