ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. എയര്‍ക്രാഫ്റ്റ് വീലിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിമാനത്തിന്റെ പറക്കല്‍ റദ്ദാക്കിയത്.
വിമാനം പറക്കാന്‍ തുടങ്ങിയ നിമിഷത്തില്‍ പൈലറ്റ് എമര്‍ജന്‍സ് ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് അമിതവേഗതയില്‍ നീങ്ങുന്നതിനെ വലിയ ശബ്ദത്തോടെ വിമാനം പെട്ടെന്ന് നിന്നു. ഇത് കണ്ട് ഭയന്നു പോയെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന 155 യത്രക്കാരും സുരക്ഷിതരാണെന്ന് ഇന്റിഗോ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു. തകരാറുകള്‍ പരിഹരിച്ചതിനുശേഷം അതേ വിമാനം മുംബൈയിലേക്ക് പറന്നു.
Post Your Comments