Latest NewsIndia

വീണ്ടും പാക് പ്രകോപനം: ഇന്ത്യൻ ജവാന് വീരമൃത്യു, ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

തങ്ങ്ദാര്‍-കേരന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു

ശ്രിനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു തദ്ദേശവാസികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികർ കൊല്ലപ്പെട്ടു. സുന്ദര്‍ബാനി മേഖലയിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തങ്ങ്ദാര്‍, കേരന്‍ മേഖലകളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.

തങ്ങ്ദാര്‍-കേരന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. താങ്ധര്‍ സെക്ടറില്‍ ആര്‍ട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button