KeralaLatest NewsNews

വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്നു: സൈനികൻ അറസ്റ്റിൽ

കൂത്തുപറമ്പ്: വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്‌പ്രേ അടിച്ച് വീഴ്ത്തിയാണ് ഇയാൾ കവർച്ച നടത്തിയത്. മൂന്ന് പവൻ സ്വർണ്ണ മാലയാണ് ഇയാൾ കവർന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പന്നിയോറയിലെ ജാനകിയുടെ മാലയാണ് ഇയാൾ കവർന്നത്.

Read Also: കൊലയാളി ജനാർദ്ദനൻ നായരാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിയില്ല, പ്രസവം നിര്‍ത്തിയ ഭാര്യയുടെ ഗർഭം കൊലപാതക കാരണം

ജാനകിയുടെ മകനെ അന്വേഷിച്ചാണ് സൈനികൻ വീട്ടിലെത്തിയത്. തുടർന്ന് ഇയാൾ ജാനകിയുടെ മുഖത്ത് മുളകുസ്‌പ്രേ അടിച്ച് തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. ജാനകി തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ജാനകിയുടെ ബന്ധുവായ സൈനികനിലേക്ക് എത്തിയത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെങ്കിലും അരുൺ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മാല മമ്പറത്ത് വിൽക്കാൻ ചെന്നതോടെ ഇയാൾ കുടുങ്ങി. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Read Also: ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നു, നാട്ടുകാർ ദുരിതത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button