അബുദാബി: “ചൈന വിഷൻ 2030” എന്ന പേരിൽ യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നൽകി. യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനും, അബുദാബി കിരീടാവകാശിയും ആയ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈനാ സന്ദർശനത്തിനു ശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്.
ഇപ്പോൾ പ്രതിവർഷം 60 ബില്യൺ യു.എസ്. ഡോളറിന്റെ ഇടപാടുകളാണ് യു.എ.ഇ.യും ചൈനയും തമ്മിലുള്ളത്. പത്ത് വർഷത്തിൽ ഇതിന്റെ മൂന്ന് മടങ്ങിലധികം ഇടപാടുകൾക്ക് കരുത്ത് പകരുംവിധത്തിലുള്ള ഉടമ്പടികളാണ് ചൈന പ്രസിഡന്റ് ഷി. ജിൻപിങ്ങിന്റെയും ശൈഖ് മുഹമ്മദിന്റെയും സാന്നിധ്യത്തിൽ യു.എ.ഇ. ചൈനീസ് പ്രതിനിധിസംഘം ഒപ്പുവെച്ചത്.
2030-ഓടെ യു.എ.ഇ.യും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ 200 ബില്യൺ യു.എസ്. ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യംഏറെപ്രതീക്ഷയുള്ള ഉഭയകക്ഷി ബന്ധം സുശക്തമാക്കുന്ന പദ്ധതികളാണ് വരും നാളുകളിലേക്കായി ആവിഷ്കരിച്ചിട്ടുള്ളത്.
Post Your Comments