Latest NewsFootball

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്‌മര്‍ക്ക് ആശ്വാസം; ബലാത്സംഗ കേസിൽ അന്വേഷണത്തിന്റെ പുതിയ വാർത്ത ഇങ്ങനെ

സാവോ പോളോ: ബലാത്സംഗ കേസിൽ കുടുങ്ങിയ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്‌മര്‍ക്കെതിരായ കേസ് അന്വേഷണ സംഘം അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കുന്നത് തെളിവുകളുടെ അഭാവത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

സാവോ പോളോ അറ്റോര്‍ണി ജനറലിന്‍റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്‌ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.

മെയ് 15ന് പാരിസിലെ ഒരു ഹോട്ടലില്‍ വെച്ച് നെയ്‌മര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റിന് തൊട്ടുമുന്‍പാണ് നെയ്‌മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്.

ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ജൂണ്‍ രണ്ടിന് ഏഴ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് നെയ്‌മര്‍ പുറത്തുവിട്ടത്. ഇതില്‍ നെയ്‌മര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിലും സാവോ പോളോ പൊലീസ് നെയ‌്‌മറെ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button