ഗോരഖ്പുര്‍ : വൈദ്യുതാഘാതമേറ്റ് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി (18), സുഭാവതി (45) എന്നിവരാണ് മരിച്ചത്. നെല്ല് വിതയ്ക്കുന്നതിനിടയിൽ ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപ്പിച്ചു.ജില്ലാ മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല. മരിച്ചവരുടെ കുടുംബത്തില്‍ 13 ലക്ഷം രൂപ നല്‍കുമെന്നും മോദി പറഞ്ഞു.അപകടം ഉണ്ടാകാൻ കാരണക്കാരായവർക്കെതിരെ നടപടിയുണ്ടാകും.
Post Your Comments