Latest NewsIndia

ഉന്നാവ കേസിലെ പെണ്‍കുട്ടിക്ക് അപകടം; സംഭവത്തില്‍ ദുരൂഹതയേറുന്നു,കാറില്‍ ഇടിച്ചു കയറ്റിയ ട്രക്കില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല സുരക്ഷയുടെ കാര്യത്തിലും വീഴ്ച

യുപിയില്‍ ബി.ജെ.പി എം.എല്‍.എ പ്രതിയായ മാനഭംഗക്കേസിലെ ഇര സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇരയായ പെണ്‍കുട്ടിക്ക് പൊലീസ് അനുവദിച്ച സുരക്ഷ അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയും അമ്മയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചു.

ബി.ജെ,പി എം.എല്‍.എയ്‌ക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്‍പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചും രാഷ്ട്രീയ കോഴിളക്കം സൃഷ്ടിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാരില്‍ ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ഞ്ഞ നിലയിലായിരുന്നു എന്നത് ദുരൂഹതകളുടെ ആക്കം കൂട്ടുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും, എസ്പിയും ഇടത് പാര്‍ട്ടികളും നോട്ടീസ് നല്‍കി. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയം പരിശോധിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സഭയില്‍ പറഞ്ഞു.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടിട്ടും എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെ പുറത്താക്കാന്‍ ബി.ജെപി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പാണ് യു.പി പൊലീസ് പിന്‍വലിച്ചത്. എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നും, ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്നും യു.പി ഡിജിപി അവകാശപ്പെട്ടു. ബന്ധുക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button