
ജയ് ശ്രീറാം വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി സന്ദർശിച്ചതിനെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. ഓഖി ദുരന്തം നടന്നു ദിവസങ്ങൾ കഴിഞ്ഞാണ് മുഖ്യമന്ത്രി നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്തിയതെന്നും ടിപി സെൻകുമാർ പറഞ്ഞു. അതെ സമയം അടൂരിനെ കാണാൻ മുഖ്യമന്ത്രി ഉടനെത്തിയതിനെ ആണ് സെൻകുമാർ ചൂണ്ടിക്കാട്ടിയത്.
എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി എന്നും മുഖ്യമന്ത്രിക്ക് നന്ദി എന്നും സെൻകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം: ഓഖി ദുരന്തം നടന്നു എത്ര ദിവസം കഴിഞ്ഞാണ് മുഖ്യന് നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്താനായത്?എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി. നന്ദി മുഖ്യൻ, നന്ദി.!
Post Your Comments