മുംബൈ: ആകർഷകമായ മൈലേജുമായി മാരുതിയുടെ എർട്ടിഗ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോയ്ക്കുമൊക്കെ കനത്തവെല്ലുവിളി സൃഷ്‍ടിക്കുന്ന വാഹനത്തിന്‍റെ സിഎന്‍ജി മോഡല്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ മാരുതി.
26.20 മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്‍ദാനം ചെയ്യുന്ന മൈലേജ്. 8.83 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ പ്രാരംഭംവില. 60 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. വാഹനത്തിലെ ഓട്ടോ ഫ്യൂവല്‍ സ്വിച്ചിന്റെ സഹായത്തോടെ സിഎന്‍ജിയില്‍ നിന്നും പെട്രോളിലേക്ക് മാറാനും സാധിക്കും. ഇന്‍റലിജെന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം എന്ന സംവിധാനമാണ് സിഎന്‍ജി മോഡലില്‍.
എര്‍ടിഗ പെട്രോള്‍ മോഡലിലെ 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെയും ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 103.26 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ സിഎന്‍ജിന്‍ എഞ്ചിന്‍ 91 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.
ടാക്‌സിക്ക് പുറമെ, സ്വകാര്യ ആവശ്യങ്ങള്‍ക്കും വാഹനത്തിന്‍റെ സിഎന്‍ജി പതിപ്പ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎന്‍ജി എഞ്ചിന്‍ നല്‍കിയതൊഴിച്ചാല്‍ റെഗുലര്‍ എര്‍ടിഗയില്‍ നിന്ന് ലുക്കിലും ഫീച്ചറുകളിലും മറ്റു മാറ്റങ്ങളൊന്നുമില്ല വാഹനത്തിന്. 2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്.
Post Your Comments