Latest NewsKeralaIndia

തെളിവെടുപ്പിനെത്തിച്ച പ്രതി അഖിലിന് നേരെ കല്ലേറ്: തെളിവെടുപ്പ് നടത്താനായില്ല

തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിലെ മുഖ്യപ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രദേശത്ത് നൂറുകണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ഥലത്തെത്തിച്ച അഖിലിനു നേരെ കല്ലേറും കൂകിവിളികളുമുണ്ടായി. പൊലീസിനെ തടയാനും ചിലര്‍ ശ്രമിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്.

തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.മറ്റൊരു പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ഖി​ലി​ന് വീ​ട്ടു​കാ​ര്‍ വി​വാ​ഹം ഉ​റ​പ്പിച്ചതറിഞ്ഞ രാ​ഖി​മോ​ള്‍, വി​വാ​ഹം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ഖി​ലും സഹോദരന്‍ രാ​ഹു​ലും സു​ഹൃ​ത്ത് ആ​ദ​ര്‍​ശും ചേ​ര്‍​ന്ന് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘത്തോട് അഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button