റിയാദ്•സൗദി രാജാവ് സല്‍മാന്റെ മൂത്ത അര്‍ദ്ധ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു. 96 വയസായിരുന്നു. സൗദി അറേബ്യയുടെ സ്ഥാപകനായ, അന്തരിച്ച അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ ജീവിച്ചിരുന്ന മക്കളില്‍ മൂത്തയാളാണ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഇദ്ദേഹം രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്നില്ല.
ഫൈസല്‍ ഫിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ മരണ വാര്‍ത്ത ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ബന്ദറിന്റെ മക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ റിയാദ് ഗവര്‍ണറായും, അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍ നാഷണല്‍ ഗാര്‍ഡിന്റെ തലവനായും അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍ മെക്ക ഗവര്‍ണറായും ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനായും സേവനമനുഷ്ടിക്കുന്നു.
Post Your Comments