Latest NewsTechnology

റിയോണ്‍ പോക്കറ്റ്; ഷര്‍ട്ടിനുള്ളിലും ഇനി എ.സി

ന്യൂഡൽഹി: ഷര്‍ട്ടിനുള്ളിലും എ.സി യുടെ തണുപ്പ് ലഭിക്കാൻ റിയോണ്‍ പോക്കറ്റ് അവതരിപ്പിച്ച് സോണി. ഷര്‍ട്ടിനടിയില്‍ ഇടുന്ന ബെനിയന്‍ അടക്കം 14080യെന്‍ (ഏകദേശം 8992 രൂപ) ആണ് വില കണക്കാക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരവും വലിപ്പവും കുറവാണ് റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന എ.സിക്ക്. പ്രത്യേകമായി നിര്‍മ്മിച്ച അടിവസ്ത്രത്തിൽ വെച്ചാണ് എ.സി പ്രവർത്തിപ്പിക്കുന്നത്.

സോണിയുടെ റിയോണ്‍ പോക്കറ്റ് പദ്ധതിക്കാവശ്യമായ നിക്ഷേപം ക്രൗഡ് ഫണ്ടിംങിലൂടെയാണ് കണ്ടെത്തുന്നത്. 66 ദശലക്ഷം യെന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇതുവരെ 28 ദശലക്ഷത്തിലേറെ യെന്‍ ലഭിച്ചുകഴിഞ്ഞു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എ.സിയുടെ താപനില സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് മാറ്റാനാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ എ.സിവഴി തണുപ്പ് ലഭിക്കും.

ഷര്‍ട്ടിന്റേതുപോലെ S, M, L വലിപ്പങ്ങളില്‍ ലഭിക്കുന്ന ഈ എ.സി പുരുഷന്മാര്‍ക്കുവേണ്ടി മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്. തുടക്കത്തില്‍ ജപ്പാനില്‍ പുറത്തിറക്കാനാണ് സോണിയുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button