ഫ്രാങ്ക്ഫര്‍ട്ട്: എട്ടു വയസുകാരനെയും അമ്മയെയും ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. കുട്ടി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്ക്ക് പരിക്കേറ്റു. സ്റ്റേഷനിലേക്ക് ട്രെയിന്‍ വരവെ ഇരുവരെയും ട്രാക്കിലേക്ക് ഒരാൾ തള്ളി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ട്രാക്കില്‍നിന്ന് മാറിയതിനാല്‍ യുവതി രക്ഷപ്പെട്ടു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments