കൊച്ചി: പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി കുടുങ്ങും. പൊതുസ്ഥലത്തിരുന്നു മദ്യപിച്ചെന്ന കേസ് ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുന്നിക്കോട് സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം അറിയിച്ചത്. കാറിനകം പൊതുസ്ഥലമല്ലെന്ന വാദം കോടതി തള്ളുകയും അതോടൊപ്പം കേസ് റദ്ദാക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ലാബ് പരിശോധനയ്ക്കു രക്തസാംപിള്‍ എടുത്തിരുന്നില്ല. മരുന്നു കഴിച്ചതിനാലാണോ മദ്യപിച്ചതിനാലാണോ ശ്വാസത്തില്‍ മണമുണ്ടാകുന്നതെന്നു കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയുണ്ട്. പരിശോധന നടത്താത്ത സാഹചര്യത്തില്‍ കേസ് നടപടി റദ്ദാക്കുകയാണെന്നുമാണ് കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തു മദ്യപിച്ചെന്ന കേസില്‍ ശ്വാസത്തില്‍ മദ്യത്തിന്റെ മണമുണ്ടോ എന്നു പരിശോധന പോരെന്നും രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധന അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു
Post Your Comments