തിരുവനന്തപുരം: പോലീസിനെ കണ്ട് ഭയന്ന് ഓടി കായലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പോലീസിനെ കണ്ടു ഭയന്നു ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാളെ ഉടന്‍ ചിറയൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്നും യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും ചിറയൻകീഴ് ആശുപത്രി അധികൃതര്‍ പറയുന്നു
Post Your Comments