KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ് കുമാറിന്റെ റീ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തുന്നു. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. സാധ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്.

36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക. വാഗമണ്‍ സമീപത്ത് സൗകര്യമുള്ള ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടും പോകും. ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ന്യുമോണിയ തന്നെയാണോ മരണകാരണമെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്തരിക അവയവങ്ങളുടെ കോശങ്ങള്‍ ശേഖരിക്കും.

രാജ് കുമാറിന് നെടുങ്കണ്ടം സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നും, തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നില്ല. രാജ് കുമാറിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ഇത് ക്രൂരമര്‍ദ്ദനം മൂലമുണ്ടായതാണോയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button