Latest NewsKerala

കാമുകനെ തേടിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ യാത്ര; ഒടുവിൽ മടക്കം

കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കാമുകനെ തേടി എറണാകുളത്തുനിന്ന് വടക്കൻ ജില്ലയായ കാസർകോട് എത്തി. ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോലീസ് എത്തി. വനിതാ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.

കാസര്‍കോട് നെക്രാജെ സ്വദേശിയായ യുവാവിനെ തേടിയാണ് എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെത്തിയത്. എറണാകുളത്ത് പഴക്കടയില്‍ ജോലിക്കെത്തിയപ്പോഴാണ് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. ഇതിനിടെ യുവാവ് കാസര്‍കോട്ടേക്ക് തിരിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ കാമുകനെ തേടി പെണ്‍കുട്ടി കാസര്‍കോട്ടേക്ക് വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

റെയില്‍വേ സ്‌റ്റേഷനിൽ വന്ന പെണ്‍കുട്ടി ഒരു ഓട്ടോഡ്രൈവറെ സമീപിക്കുകയും നെക്രാജെയിലേക്കുള്ള വഴിയും വാടകയും മറ്റു കാര്യങ്ങളും ചോദിച്ചുമനസിലാക്കി. സംഭവത്തില്‍ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച്‌ മനസിലാക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button