തിരുവനതപുരം: മാവോയിസ്റ്റുകളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ മുന്നോട്ടു വച്ച പദ്ധതിയെ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
ബിടെക് ബിരുദധാരികളുടെ തൊഴിലില്ലായ്മ മുതൽ ‘ചന്ദ്രഗുപ്തൻ കിണറ് കുഴിച്ച കഥയും ഈച്ച പൂച്ചയായ ചരിത്രവും’ വരെ പഠിക്കേണ്ടി വരുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ ദുരവസ്ഥ വരെ ട്രോളുകളിൽ നിറയുന്നു. മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങിയാൽ അഞ്ചു ലക്ഷവും മാസം 10,000 രൂപയും നൽകുമെന്ന വാർത്തയാണ് പരിഹാസത്തിന് കാരണമായത്.
പ്രതിഷേധങ്ങളെയെല്ലാം കോവലം ട്രോളിൽ ഒതുക്കുകയാണ് പുതു തലമുറ. സ്വസ്ഥമായൊരു ജീവിതവും സർക്കാർ ജീവിതവും മുന്നിൽ കണ്ട് കുത്തിയിരുന്ന് പഠിച്ചവർ ഒരു പ്യൂൺ ജോലി പോലും കിട്ടാതെ ‘ഏജ് ഓവറായി’ പോകുന്ന നാട്ടിലാണ്, സ്വയം തൊഴിലിന് ഒരു ലോണെങ്കിലും കിട്ടണമെങ്കിൽ കിടപ്പാടം വരെ പണയപ്പെടുത്തുന്ന യുവാക്കൾ ജീവിക്കുന്ന നാട്ടിലാണ് മാവോയിസ്റ്റുകൾക്ക് അഞ്ച് ലക്ഷം രൂപയും പിന്നെ പ്രതിമാസം മാന്യമായൊരു തുകയും നൽകുന്നത്.
Post Your Comments