അഹമ്മദാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ബിജെപി മെമ്പര്‍ഷിപ്പ് എടുത്തുവെന്ന രീതിയില്‍ വ്യാജ ഈ മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ നാല്‍പ്പതുകാരന്‍ ഗുലാം ഫരീദ് ഷെയ്ക്കിനെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പിടികൂടിയത്.പാക് പ്രധാനമന്ത്രിക്ക് പുറമെ, ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം, അസാറാം ബാപ്പു എന്നിവരുടെ ഇ മെമ്പര്‍ഷിപ്പ് കാര്‍ഡും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
ബിജെപിയെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് അഹമ്മദാബാദ് ബിജെപി ജനറല്‍ സെക്രട്ടറി കമലേഷ് പട്ടേലിന്റെ വിശദീകരണം.ജൂലൈ 6 മുതല്‍ ബിജെപി അംഗത്വത്തിനുള്ള കാര്യങ്ങള്‍ ആരംഭിച്ചിരുന്നതായും പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സെല്‍ഫോണ്‍ നമ്പര്‍ നല്‍കിയതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ടെസ്റ്റ് മെസേജിലൂടെ വിളിക്കുന്നയാള്‍ക്ക് ഒരു വെബ് ലിങ്ക് ലഭിക്കും. ഈ ലിങ്കിലേയ്ക്ക് ആ വ്യക്തി തന്റെ സ്വകാര്യ വിശദാംശങ്ങളും ഫോട്ടോയും സെല്‍ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യുകയാണെങ്കില്‍, പാര്‍ട്ടിയുടെ ലോഗോയുള്ള ഒരു അംഗത്വ കാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments