മംഗളൂരു: മലദ്വാരത്തില്‍ ഒളിപ്പിച്ച് 30 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ് പിടിയിലായത്. കുമ്പള സ്വദേശിയില്‍ നിന്നും 22.82 ലക്ഷം രൂപ വിലവരുന്ന 652 ഗ്രാം സ്വര്‍ണവും, കാസര്‍കോട് തളങ്കര സ്വദേശിയില്‍ നിന്നും 11.17 ലക്ഷം രൂപ വിലവരുന്ന 422 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. വിമാനമിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ദേഹ പരിശോധനയ്ക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.
ആദ്യമായാണ് ഇവര്‍ സ്വര്‍ണം കടത്തുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പ്രതികളെ റിമാന്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരില്‍ നിന്ന് 971.59 ഗ്രാം 24 കാരറ്റ് സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തു.
Post Your Comments