CricketLatest News

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര്? മുന്‍ ന്യൂസിലന്‍ഡ് കോച്ച് അപേക്ഷ നൽകിയേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര് വരുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍ അപേക്ഷ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മാസം ജൂലൈ 30 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് പരിശീലകരെ തെരഞ്ഞെടുക്കുക

കിവികളെ 2012 മുതല്‍ 2018 വരെ പരിശീലിപ്പിച്ചപ്പോള്‍ 2015 ലോകകപ്പ് ഫൈനലിലെത്തി. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിച്ച പരിചയവും 44കാരനായ മൈക്കിനുണ്ട്.

മഹേള ജയവര്‍ധനെ, ടോം മൂഡി, വീരേന്ദര്‍ സെവാഗ് അടക്കമുള്ള ഇതിഹാസങ്ങള്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button