മസ്‌ക്കറ്റ്: ഒമാനിൽ 87 തസ്തികകളില്‍ തൊഴില്‍ വീസാ നിരോധനം തുടരും. മാര്‍ക്കറ്റിംഗ്, സെയില്‍, അഡ്മിനിസ്‌ട്രേഷന്‍, ഐടി, അക്കൗണ്ടിംഗ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മാനവവിഭം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്തികകള്‍ക്കാണ് തൊഴില്‍ നിരോധനം നീട്ടിയിരിക്കുന്നത്. ആറു മാസത്തേക്ക് കൂടി നിശ്ചിത മേഖലകളില്‍ തൊഴില്‍ വീസാ അനുവദിക്കില്ലെന്ന് മാന്‍പവര്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പുറത്തിറക്കിയ ഉത്തരവിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 2018 ജനുവരി മുതലാണ് വീസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഓരോ ആറു മാസം കഴിയുമ്പോഴും കാലാവധി ദീർഘിപ്പിച്ച് വരികയായിരുന്നു.
Post Your Comments