യെരേവന്‍: അണ്ടര്‍-19 യൂറോ കപ്പിൽ പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ. അണ്ടര്‍-21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെയാണ് സ്പാനിഷ് താരങ്ങളുടെ ഈ നേട്ടം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച സ്‌പെയിന്‍ പതിനൊന്നാം തവണയാണ് ചാമ്പ്യന്‍മാരാകുന്നത്.
ഇംഗ്ലണ്ടിനെയാണ് സ്‌പെയിന്‍ പിന്നിലാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ യൂത്ത് ഫുട്‌ബോള്‍ കിരീടം നേടിയ ടീമെന്ന റെക്കോഡ് സ്‌പെയ്‌നിന് സ്വന്തമായി.
34-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡ് നല്‍കിയ ടോറസ് 51-ാം മിനിറ്റിലും വല ചലിപ്പിച്ചു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് മൂന്നാമതെത്തി. ഇരട്ട ഗോളുമായി ഫെറാന്‍ ടോറസ് ഫൈനലില്‍ സ്‌പെയ്‌നിന്റെ താരമാകുകയായിരുന്നു.
Post Your Comments