തീരത്തിറക്കാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് രണ്ടുമാസത്തിലേറെക്കാലമായി കപ്പലിൽ നരകയാതന അനുഭവിക്കുകയായിരുന്ന എണ്ണൂറിലധികം കന്നുകാലികളെ കൊന്നൊടുക്കാൻ സ്‌പാനിഷ് സർക്കാർ തീരുമാനം. 895 കന്നുകാലികളുമായി ഡിസംബർ 18 ന് തുർക്കിയിലേക്ക് പുറപ്പെട്ട കപ്പൽ തീരത്ത് എത്തിയെങ്കിലും സ്‌പാനിഷ് സർക്കാരിന്റെ അനുമതിപത്രം തുർക്കി നിരസിച്ചതിനെത്തുടർന്നാണ് കന്നുകാലികൾക്ക് തീരത്തിറങ്ങാനാവാതെ കപ്പലിൽ തന്നെ കഴിയേണ്ടി വന്നത്.
ലിബിയ അടക്കമുള്ള മറ്റുപല രാജ്യങ്ങളും കന്നുകാലികളെ തീരത്തിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കന്നുകാലികളിൽ ബ്ലൂടങ് അടങ്ങിയ അണുബാധയുണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് ആരും ഏറ്റെടുക്കാനില്ലാതെ കന്നുകാലികൾക്ക് കപ്പലിൽ നരകയാതന അനുഭവിക്കേണ്ടി വന്നത്. വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാതെ അടച്ചുപൂട്ടിയ കണ്ടൈനറുകൾക്കുള്ളിലാണ് കന്നുകാലികൾക്ക് മാസങ്ങളായി കഴിയേണ്ടി വന്നത്. കന്നുകാലികളുടെ നില ഏറെ പരിതാപകരമാണെന്നാണ് സ്പെയിൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്പെയിനിലേക്ക് തന്നെ മടങ്ങിയ കപ്പൽ കാർട്ടജീന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. 22 ഓളം പശുക്കൾ കപ്പലിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ കഷ്ണങ്ങളാക്കി കടലിലേക്ക് തന്നെ വലിച്ചെറിയുകയായിരുന്നെന്നാണ് ക്യാപ്റ്റൻ വെളിപ്പെടുത്തിയത്.
Also Read:ഹിന്ദു പെൺകുട്ടികളെ തിരഞ്ഞു പിടിച്ച് മതം മാറ്റുന്നവർക്ക് ഇനി രക്ഷയില്ല; നിയമം നടപ്പിലാക്കാൻ തീരുമാനം
നിലവിൽ യൂറോപ്പ്യൻ യൂണിയനു പുറത്തേക്ക് കയറ്റുമതി ചെയ്യാൻ കഴിയുന്ന ആരോഗ്യസ്ഥിതിയിലല്ല കന്നുകാലികൾ ഉള്ളത്. പക്ഷെ ബ്ലൂടങ് അടങ്ങിയ അണുബാധ പശുക്കളിൽ ഉണ്ടെന്നും ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇതേസമയം കന്നുകാലികളെ തിരിച്ച് യൂറോപ്പ്യൻ യൂണിയനിലേക്കെത്തിക്കാൻ മാത്രം ആരോഗ്യസ്ഥിതി അവയ്ക്ക് കൈവന്നിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ദയാവധം എന്ന മാർഗ്ഗത്തിലേക്ക് സ്‌പാനിഷ് സർക്കാർ നീങ്ങുന്നത്.
വേണ്ടത്ര പരിചരണവും ഭക്ഷണവും വെള്ളവും ലഭിച്ചാൽ കന്നുകാലികൾ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വരുമെന്നും ദയാവധം ഒരു കൃത്യമായ ഉപാധിയല്ലെന്നുമൊക്കെ അധികൃതർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏഴുമുതൽ എട്ടുമാസം വരെ പ്രായമുള്ളവയാണ് കപ്പലിലെ കന്നുകാലികൾ, അതുകൊണ്ട് തന്നെ ഈ ദയാവധം ചെറിയതോതിലുള്ള വിമർശനങ്ങളിലേക്കും മറ്റും സ്‌പാനിഷ് സർക്കാരിനെ നയിക്കുമോ എന്നും ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുമോ എന്നും കണ്ടുതന്നെ അറിയേണ്ടതുണ്ട്.
Post Your Comments