ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ രാജിക്ക് പിന്നാലെയുണ്ടായ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂര്‍. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഗൗരവ്വമായി തന്നെ കാണുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതുന്നു, എന്നാല്‍ തീരുമാനം ഗാന്ധി കുടുംബത്തിന്റേതായിരിക്കും. പ്രിയങ്കയ്ക്ക് ഇന്ദിരയുടേതിന് സമാനമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും. കോണ്‍ഗ്രസിനെ നയിക്കാന്‍ യുവാക്കളെയാണ് ആവശ്യമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗിന്റെ അഭിപ്രായത്തെയും ശശീതരൂര്‍ പിന്തുണച്ചു.
Post Your Comments