പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐക്ക് എതിരെ രൂക്ഷമായ വിമർശനം. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ ആണെന്നാണ് പ്രവര്‍ത്തന സമിതി സമർപ്പിച്ച റിപ്പോര്‍ട്ട്.
എസ്.എഫ്.ഐയില്‍ നിന്ന് എ.ഐ.എസ്.എഫ് നേരിടുന്ന ഭീഷണി വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് സമർപ്പിച്ച സമിതിയിലെ അംഗങ്ങൾ ചൂണ്ടി കാട്ടി. കെ.എസ്.യുവില്‍ നിന്നോ എ.ബി.വി.പിയില്‍ നിന്നോ ക്യാമ്പസുകളില്‍ എ.ഐ.എസ്.എഫിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയില്‍ നിന്നുമാണ് എ.ഐ.എസ്.എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴത്തെ സംഭവങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ഐ.എസ്.എഫ് ഉണ്ടായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ലെന്നും പത്തനംതിട്ട സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി.
Post Your Comments