Latest NewsSaudi ArabiaGulf

ഇനി തൊഴിലിടങ്ങളിലെ ചൂഷണം നടപ്പില്ല; പുതിയ നിയമവുമായി ഈ ഗള്‍ഫ് രാജ്യം

സൗദി തൊഴില്‍ മന്ത്രാലയമാണ് നിയമാവലി തയ്യാറാക്കിയത്. ഓഗസ്റ്റ് 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

റിയാദ്: തൊഴിലിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സൗദിയില്‍ പുതിയ നിയമാവലി. സൗദി തൊഴില്‍ മന്ത്രാലയമാണ് നിയമാവലി തയ്യാറാക്കിയത്. ഓഗസ്റ്റ് 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും തൊഴില്‍ സ്ഥലത്തെ പീഡനം, മോശം പെരുമാറ്റം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുകയുമാണിതിന്റെ ലക്ഷ്യം. പുതിയ നിയമാവലി തൊഴില്‍ സാമൂഹ്യ വികസന മന്ത്രലായം അംഗീകരിച്ചു.
ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി ഉപദ്രവിക്കല്‍, ബ്ലാക്മെയ്ലിംഗ്, എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി ഒറ്റയ്ക്ക് കഴിയാന്‍ സാഹചര്യമുണ്ടാക്കല്‍ എന്നിവയില്‍ നിന്നെല്ലാം പുതിയ നിയമാവലി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു.

തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോട് തൊഴിലാളികളുടെ പെരുമാറ്റം തൊഴിലാളികള്‍ തമ്മിലുള്ള പെരുമാറ്റം എന്നിവയെല്ലാം നിയമാവലിയുടെ പരിധിയില്‍പ്പെടും. നിയമ ലംഘനങ്ങളെ കുറിച്ച് സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇ മെയിലായും വെബ്‌സൈറ്റ് വഴിയും ശബ്ദ സന്ദേശങ്ങളായും തൊഴിലാളികള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ട സംവിധാനം തൊഴിലിടങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.

ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി ഉപദ്രവിക്കല്‍, ബ്ലാക്മെയ്ലിംഗ്, എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി ഒറ്റയ്ക്ക് കഴിയാന്‍ സാഹചര്യമുണ്ടാക്കല്‍ എന്നിവയില്‍ നിന്നെല്ലാം ജീവനക്കാര്‍ക്ക് പുതിയ നിയമാവലിയിലൂടെ സംരക്ഷണം ഉറപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button