KeralaLatest News

ഈ കരച്ചില്‍ കാണാതെ പോകരുത്; ഇരു വൃക്കകളും തകരാറിലായ പെണ്‍കുട്ടി സഹായം തേടുന്നു

തുരവൂര്‍ സ്വദേശിയായ പതിനെട്ടു വയസുള്ള നിമ്മി എന്ന പെണ്‍കുട്ടി സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ച നിമ്മിയുടെ ഇരു വൃക്കകളും തകരാറിലാണ്. അന്നന്നത്തെ ചിലവിനുള്ള പണം കണ്ടെത്താന്‍ പാടുപെടുന്ന കുടുംബത്തിന് നിമ്മിയുടെ ചികിത്സയ്ക്കായ് പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണ്. ജോഷി പൗലോസ് എന്ന സുഹൃത്ത് ഫേസ്ബുക്കിലൂടെയാണ് നിമ്മിയുടെ ഈ അവസ്ഥ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/joshypouloseangamali/videos/1443178049158471/

നിമ്മിക്ക് B+ve വൃക്കകളാണ് ആവശ്യം. വൃക്കതകരാറായതിനുപിന്നാലെ കുട്ടിയുടെ കഴുത്തിലും പൃദയത്തിലുമെല്ലാം വലിയ മുഴകളും രൂപപ്പെട്ടിട്ടുണ്ട്. വൃക്കകള്‍ രണ്ടും മാറ്റി വെക്കുന്നതിലൂടെ മാത്രമെ ഈ രോഗങ്ങളും മാറുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന നിമ്മിക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിമ്മിയെ ഇപ്പോള്‍ കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് നോക്കുന്നത്.

Name : Nimmi
A/C No: 274101008277
IFSC CODE : CNRB0002774
Canara bank
Branch : Angamali
Mob: 9562957131
Joshy poulose angamali
Mob : 9745964194

 

shortlink

Related Articles

Post Your Comments

Related Articles


Back to top button