ചെന്നൈ: ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്ന തമിഴ് താരം കമൽ ഹാസൻ ബസിൽ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത് തുറന്ന് പറഞ്ഞ മത്സരാർത്ഥിയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് തമിഴ് നാട്ടിൽ വിവാദത്തിന് വഴിവെച്ചു.
മത്സരാര്‍ത്ഥി ശരവണന്‍ കോളേജ് പഠന കാലത്ത് ബസില്‍ വച്ച് സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച് ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍.
സിനിമ മേഖലയിലെ മുതിര്‍ന്ന വ്യക്തിയും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുമുള്ള വ്യക്തി എന്ന നിലയിലും കമല്‍ഹാസന്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയർന്നുകഴിഞ്ഞു. കമല്‍ഹാസന്റെ സ്ത്രീ വിരുദ്ധത എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നത്. സംഭവത്തെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. കമല്‍ഹാസനേയും, ശരവണനേയും, കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.
ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച് പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നു. ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നു, ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
Post Your Comments