Latest NewsKeralaIndia

അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില്‍ ഒരാൾ ; ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുളള അദ്ദേഹം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ രാജ്യത്ത് ശബ്ദമുയര്‍ത്തിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു ജയ്പാല്‍ റെഡ്ഡിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ചുവടെ :

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുളള അദ്ദേഹം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്ത് ഉയർന്ന പ്രധാന ശമ്പ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്നെങ്കിലും വർഗീയ വിരുദ്ധനിലപാട് മുറുകെ പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2409430712482078/?type=3&__xts__%5B0%5D=68.ARB7D7UhVAJ1Tt1sbkIQhO8Zt9E7iunperNDwnAkvSBatk-2irAFoGNV0y8EAWLp-5gmzicW_EACqduWM8bjVUjFPyIGOcLmMTXLUHx7Lh_rY4nlMOq3Cy9oZoHJbNxJqQHLLONXSTzU-YO7U1zkB5g8SMbOwF-Y1i0LFgf60RXOvEcUHqxT7R4HKBHRudbfp4kivTLcZXwpsYUJ6k4G0GcppKpcC-QN8QLYPG8PYPT5t39Yqft9MBQPyCYRpw1shyY4_005EL5pwywYpi-rWR3ANbsXqxa71DF9Jr379fVUd2sYCq5VRtiRJdrOCFimdMveb4bJAUJZPZ6qv6md1C1ATQ&__tn__=-R

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്ന അദ്ദേഹം ഐ കെ ഗുജ്‌റാളിന്റെയും മന്‍മോഹന്‍ സിങ്ങിന്റെയും കാലത്ത് വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. പെട്രോളിയം, നഗരവികസനം, സാസ്കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. അതോടൊപ്പം തന്നെ ജയ്പാൽ റെഡ്ഢി 15 വർഷം ആന്ധ്ര നിയമസഭാംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button