കൊച്ചി : എറണാകുളത്ത് സിപിഐ പ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി.രാജു , എൽദോ എബ്രഹാം എന്നിവർ ഒന്നും രണ്ടും പ്രതികൾ.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സംസ്ഥാന കമ്മറ്റി അംഗം ഉൾപ്പെടെ 10 പ്രതികൾ. 800 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്.ഐ.ആറിൽ പറഞ്ഞു.കല്ലും കട്ടയും കുറുവടിയുമായാണ് പ്രവർത്തകർ മാർച്ചിന് എത്തിയത്.മാർച്ചിന് അനുമതിയില്ലെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം സിപിഐ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് പാർട്ടിയുടെ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.പോലീസിന്റെ ശരിയായ നടപടിയല്ലെന്ന് വിമർശനം.കേസ് അട്ടിമറിക്കാൻ തെളിവുകൾ മാധ്യമങ്ങൾക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ലാത്തിച്ചാർജ് നടക്കുന്നതിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് പരിക്കേറ്റിരുന്നു. എന്നാൽ കൈയ്ക്ക് പൊട്ടലില്ലെന്ന് പോലീസ് കളക്ടർക്ക് നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. അതിനെ പി.രാജു എതിർത്തിരുന്നു.സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കൈവശമുണ്ടെന്നും അതില്‍ പരിക്കുണ്ടെന്ന് വ്യക്തമാണെന്നും പി രാജു കൊച്ചിയില്‍ പറഞ്ഞു. രേഖകള്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
Post Your Comments