തിരുവനന്തപുരം: എല്ലാ ജില്ലകളിലും അദാലത്ത് നടത്തി പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ. കൊല്ലം റൂറലില്‍ ആഗസ്ത് 16നും കാസര്‍കോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത് നടത്തുന്നത്. സംസ്ഥാന പോലിസ് മേധാവിയുടെ സ്പെഷ്യല്‍ ടീം അദാലത്തിന് രണ്ട് ദിവസം മുൻപ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും. സംസ്ഥാന പോലിസ് മേധാവിയുടെ സന്ദര്‍ശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും സന്ദര്‍ശിച്ച വിവരവും വിവിധ മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടത്തുന്നതിന് ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments