Latest NewsKerala

ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റിലായി.ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കിൽ തന്നെ ആക്രമിക്കൂവെന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് വെല്ലുവിളിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെല്ലുവിളി.

ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകനായ നിർമ്മൽ കുമാറിനെയാണ് ശനിയാഴ്ച, സാമുദായിക സ്‌പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.ജൂലൈ 12 നായിരുന്നു പോസ്റ്റിട്ടത്.  ഹിന്ദു മക്കൾ കക്ഷി പ്രസിഡന്റ് അർജുൻ സംപതിനോട് ബീഫ് കഴിക്കുമെന്നും തന്നെ സാധിക്കുമെങ്കിൽ മർദ്ദിക്കൂവെന്നും യുവാവ് വെല്ലുവിളിച്ചു. ബീഫ് സൂപ്പ് കഴിച്ചതിന് നാഗപട്ടണത്ത് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റിട്ടത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button