ആലപ്പുഴ: ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. പല രാജ്യങ്ങളും തകര്‍ന്നു പോയിട്ടും ഇന്ത്യ തകരാതിരുന്നതിന്റെ കാരണം അതാണ്. എന്നാൽ രാജ്യത്തിന്റെ പരമ്പരാഗതമായ നാനാത്വത്തില്‍ ഏകത്വത്തെ എടുത്തുമാറ്റി എല്ലാം ഒന്നാക്കികൊണ്ടുള്ള, എല്ലാം അടിച്ചേല്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം മണ്ടത്തരമാണ്. ഇതിനെതിരെ നാളെ അല്ലെങ്കില്‍ അടുത്ത നാളുകളില്‍ ഒരു വിപുലമായ നീക്കം ഉണ്ടാകുമെന്നും എ.കെ. ആന്റണി വ്യക്തമാക്കി.
Post Your Comments