UAELatest News

സാങ്കേതിക കാരണങ്ങളാൽ വൈകിയ എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടുമെന്ന് വ്യക്തമാക്കി വി മുരളീധരന്‍

ദുബായ്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര വ്യോമയാനമന്ത്രിയെ വിളിച്ച്‌ സംസാരിച്ചെന്നും യുഎഇ സമയം വൈകിട്ട് 7.30-യോടെ വിമാനം പുറപ്പെടുമെന്നും വി മുരളീധരന്‍ ട്വീറ്റ് ചെയ്തു. ബോര്‍ഡിംഗ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്നാണ് യാത്രക്കാർ വ്യക്തമാക്കിയത്. സാങ്കേതിക തകരാറെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button