Latest NewsIndiaCrime

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; വ്യാജ പരാതിയില്‍ കുടുങ്ങിയത് വന്‍ സെക്‌സ് റാക്കറ്റ്

ഇവര്‍ നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇടപാടുകാര്‍ക്കെതിരെ കള്ള പരാതി നല്‍കാന്‍ കാരണമായത്

ഭോപ്പാല്‍: പണവും സ്വര്‍ണവും കൊള്ളയടിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വ്യാജ പരാതിയെ തുടര്‍ന്ന് പിടിയിലായത് സെക്‌സ് റാക്കറ്റിലെ കണ്ണികള്‍. രാമേന്ദ്ര സിംഗ് എന്ന 32 കാരനും ഇയാളുടെ സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നാണ് തങ്ങളെ കൊള്ളയടിച്ചെന്നും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും വെള്ളിയാഴ്ച രാത്രിയില്‍ ഷാപുര പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇവര്‍ നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇടപാടുകാര്‍ക്കെതിരെ കള്ള പരാതി നല്‍കാന്‍ കാരണമായത്.

സംഭവത്തെ തുടര്‍ന്ന് പരാതിക്കാരനും ലാല്‍ഘട്ടിയിലെ ഗോകുല്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ രമേന്ദ്ര സിംഗ് (32), ഇയാളോടൊപ്പമുണ്ടായിരുന്ന പരാതിക്കാരിയായ യുവതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നല്‍കിയതിനും അനാശാസ്യപ്രവര്‍ത്തനം നടത്തിയതിനുമാണ് ഇവര്‍ക്കതിരെ കേസെടുത്തിരിക്കുന്നത്. സെക്‌സ് റാക്കറ്റിലെ കണ്ണികളായ മറ്റ് മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹോഷംഗാബാദ് റോഡിലെ ഒരു മാളിന് സമീപം നാല് ക്ലയന്റുകളെ കാണാന്‍ രമേന്ദ്ര പോയതായി പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ പണമിടപാട് സംബന്ധിച്ച് തര്‍ക്കം ഉണ്ടായി. ഇടപാടുകാര്‍ രാമേന്ദ്ര സിംഗിനെ ആക്രമിക്കുകയും നല്‍കിയ പണം തിരിച്ച് വാങ്ങുകയും ചെയ്തു. തുടര്‍ന്നുണ്ടായ വിദ്വേഷമാണ് വ്യാജ പരാതി നല്‍കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. സ്വര്‍ണ മാല, വെള്ളി ബ്രേസ്ലെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയോടൊപ്പം 28,500 രൂപയും സംഘം കവര്‍ന്നതായി രമേന്ദ്ര ഷാപ്പുര പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നുവെന്ന് ഭോപ്പാല്‍ ഡിഐജി ഇര്‍ഷാദ് വാലി പറഞ്ഞു. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഷാജെഹാനാബാദിലെ ഒരു ബിസിനസുകാരന്റേതാണ് ഈ സംഘം എത്തിയ കാര്‍ എന്ന് മനസിലാക്കി. ഇയാളുടെ സുഹൃത്തും അയോധ്യ നഗറില്‍ താമസക്കാരനുമായ ഫിനാന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ മനീഷ് ജെവ്‌നാനി (37)യാണ് കാറില്‍ എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. മനീഷിനെ പിടികൂടി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രാമേന്ദ്രയുടെ വ്യാജ പരാതി പൊളിയുന്നത്.

സമീര്‍, റിക്കി എന്നറിയപ്പെടുന്ന വിനയകാന്ത് എന്നിവരോടൊപ്പമാണ് താന്‍ എത്തിയതെന്നും മൂവരും ചേര്‍ന്നാണ് രാമേന്ദ്രയെ കണ്ടുമുട്ടിയതെന്നും മനീഷ് പോലീസിനോട് സമ്മതിച്ചു. രാമേന്ദ്രയെ കണ്ടുമുട്ടുമ്പോള്‍ കാറില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. രാമേന്ദ്രയ്ക്ക് 16,000 രൂപ നല്‍കി, തുടര്‍ന്ന് അയാളുടെ കാറിനെ പിന്തുടരാന്‍ രാമേന്ദ്ര ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് തങ്ങള്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെ ഹബീബ്ഗഞ്ച് അണ്ടര്‍ ബ്രിഡ്ജിന് സമീപം രമേന്ദ്രയെ പിന്തുടര്‍ന്ന് പിടികൂടി പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ രാമേന്ദ്ര വിസമ്മതിച്ചപ്പോള്‍ അയാളെ ആക്രമിച്ച് പണം തിരികെ വാങ്ങുകയായിരുന്നുവെന്നും മനീഷ് പറഞ്ഞു.

സെക്‌സ് റാക്കറ്റ് നടത്തിയിരുന്നതായും മൂവരും തന്നെ ആക്രമിച്ചതിനാല്‍ പ്രതികാരം ചെയ്യാന്‍ താന്‍ വ്യാജ പരാതി നല്‍കിയതാണെന്നും രാമേന്ദ്ര സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button