മുംബൈ: 1700 ഇന്ത്യൻ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ജപ്പാൻ മോട്ടോർ വാഹന നിർമ്മാതാക്കളായ നിസ്സാൻ മോട്ടോഴ്സ്. ലോകത്താകമാനം മൂന്ന് വർഷം കൊണ്ട് 12,500 പേരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലാണ് നിസ്സാൻ. ഇതിൽ 6400 പേരോട് ഇതിനോടകം പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പിരിച്ചുവിട്ടവരിൽ 13.5 ശതമാനം പേരും ഇന്ത്യാക്കാരാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ചെലവ് കുറയ്ക്കാനുള്ള പോളിസികളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും, ആറ് മാസം മുൻപ് ഇതിന്റെ ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമേരിക്കക്കാരായ 1420 പേരെയും മെക്സിക്കോയിൽ നിന്നുള്ള 1000 പേരെയും ഇന്തോനേഷ്യയിൽ നിന്നുള്ള 830 പേരെയും ജപ്പാനിലെ 880 പേരെയും പിരിച്ചുവിട്ടേക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 36,525 കാറുകളും നടപ്പു സാമ്പത്തിക വർഷം 5000 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ലോകത്താകമാനം കാർ വിപണിയിൽ വിറ്റഴിക്കപ്പെട്ട 0.75 ശതമാനം മാത്രമാണ് നിസ്സാന്റെ പങ്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments