ദുബായ് : വാടക കേസുമായി ബന്ധപെട്ടു 22 തടവുകാരെ മോചിപ്പിക്കും. ദുബായ് ലാൻഡ് ഡിപാർട്മെന്റിലെ (ഡിഎൽഡി) വാടകത്തർക്ക പരിഹാര കേന്ദ്രം ബലിപെരുന്നാൾ പ്രമാണിച്ചാണ് ഇവരെ വിട്ടയയ്ക്കുന്നത്. ഇവരുടെ ബാധ്യതകൾ തീർക്കാനുള്ള പണം സ്വദേശി വ്യവസായി അബ്ദുല്ല അഹമ്മദ് അൽ അൻസാരി നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ മോചിപ്പിക്കും. കെട്ടിട ഉടമകളുടെ കൂടി അവകാശങ്ങൾ സംരക്ഷിച്ചാകും ഇത്തരം കേസുകളിൽ തീരുമാനങ്ങളെടുക്കുകയെന്ന് ഡിഎൽഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മെർജാൻ അറിയിച്ചു.
Post Your Comments