ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകരായ 49 പേര്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അടൂരിനെതിരെ നിരവധി സൈബര്‍ ആക്രമണങ്ങളുണ്ടായിരുന്നു. അടൂരിനെ പിന്തുണച്ച് സംവിധായകന്‍ എം എ നിഷാദ് രംഗത്തെത്തി. പ്രതീക്ഷയാണ് അടൂര്‍ സാര്‍…വര്‍ത്തമാനകാലത്തിന്റ്‌റെ പ്രതീക്ഷയാണെന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Respect..-!
പ്രതീക്ഷയാണ് അടൂര്‍ സാര്‍…വര്‍ത്തമാനകാലത്തിന്റ്‌റെ പ്രതീക്ഷ…
ശ്രീരാമന്‍ ഉത്തമ പുരുഷനാണ്..
ശ്രീരാമന്‍ സ്‌നേഹത്തിന്റ്‌റെയും,സമാധാനത്തിന്റ്‌റെയും പ്രതീകമാണ്…
ശ്രീരാമന്‍ തന്റ്‌റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു…
അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്…
പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല…
അത് കലാപമാണ്…
അത് കൊലവിളിയാണ്…
”ഒട്ടകത്തിന്റ്‌റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്…
ആ വിളി കേട്ടാല്‍ ശ്രീരാമന്റ്‌റെ ഹൃദയം വേദനിക്കും….
രാമായണവും,മഹാഭാരതവും മനസ്സിരുത്തി വായിച്ചാല്‍ രാമനെ അറിയാം…ശ്രീകൃഷ്ണനെ അറിയാം…അവര്‍ യുഗപുരുഷന്മാരാണ്…മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവര്‍…
NB
എല്ലാവിധ ആള്‍ക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു…അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല…
https://www.facebook.com/manishadofficial/photos/a.633184366781444/1953347844765083/?type=3&__xts__%5B0%5D=68.ARDgWwzxrLQfukkMLewH_Y3Prc8LPa28C4S8OYDARbh9ocn3WjSWmOBViAylRi7MNMGLyCZHT8MKUS-nhPpWdTEL9Hl_bK9DGnkPU7g45qC2mMhAAJzwHkLcgX4F36ZoLFhls9cUJvS1UC333Dp18dzA6-JOyv52NQVHQTjf2E2SfOx-FFDN3EEEYXRFS7jOuF9jVQZD2t6jBsw4LAooNLIK4DxzA5ubC7xAMEVjhj_sieSFlXQ18a718FhqJVIZjMdKuIMdGM6p4K16QtOc6I8rghkS8Y9TMCDTA1U0AzPIFwecNJHUNFj01avaB5RvoYIUn4hbKD9lQ91PWTgZEMZm5g&__tn__=-R
Post Your Comments