തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയ കെ മുരളീധരനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. യു പി എ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിയതു പോലെയാണോ മുരളീധരൻജീ യു ഡി എഫ് ജയിച്ച് യൂണിവേഴ്സിറ്റി കോളേജ് മാറ്റുന്നതും എന്ന് ഫേസ്ബുക്കിലൂടെയാണ് മന്ത്രി ചോദിച്ചത്. യൂണിവേഴ്സിറ്റി കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കിയത്.
Post Your Comments