Latest NewsKerala

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണ് ; തെറ്റിക്കാന്‍ ആരും നോക്കേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : സിപിഐയും ഞങ്ങളും സഹോദര പാര്‍ട്ടികളാണെന്നും തെറ്റിക്കാന്‍ ആരും നോക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനത്തിൽ പരിക്കേറ്റ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തെക്കുറിച്ച് കോടിയേരി പറഞ്ഞത്. കൊച്ചിയിൽ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും പോലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണ്. സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് ഞങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍ തന്നെയാണ് കാണുന്നത്. ഞങ്ങള്‍ സഹോദരപാര്‍ടികളാണ്. പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാ മജിസ്‌ട്രേട്ടായ കലക്ടറെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രന്‍ ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

ഈ വിഷയം പറഞ്ഞ് സിപിഐ എമ്മിനെയും സിപിഐയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട. ഇരുപാര്‍ടികളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാര്‍ ആരും ശ്രമിക്കേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button